ഫാൽക്കോ പതിപ്പിന്റെ ഡോക്യൂമെന്റഷൻ ആണ് നിങ്ങൾ കാണുന്നത്: v0.34.1

Falco v0.34.1 ഈ ഡോക്യുമെന്റേഷൻ സജീവമായി പരിപാലിക്കപ്പെടുന്നില്ല. നിങ്ങൾ നിലവിൽ കാണുന്ന പതിപ്പ് ഒരു സ്റ്റാറ്റിക് സ്നാപ്പ്ഷോട്ടാണ്. ഏറ്റവും പുതിയ ഡോക്യൂമെന്റഷന് വേണ്ടി latest version.

ശീർഷകംവെയ്റ്റ്
ഡീഫോൾട്ട്, പ്രാദേശിക നിയമഫയലുകൾ1

ഫാൽക്കോ 0.8.0 മുതൽ, ഡീഫോൾട്ട് നിയമഫയലിൻറെയും പ്രാദേശിക നിയമഫയലിൻറെയും ധാരണയെ ഫാൽക്കോ ഔദ്യോഗികമായി പിന്തുണക്കുന്നു. മുൻപ് ഇത് പിന്തുണച്ചിരുന്നത് ഒന്നിലധികം -r ആർഗ്യുമെൻറുകൾ ഉപയോഗിച്ച് ഫാൽക്കോ റൺ ചെയ്തുകൊണ്ടായിരുന്നു. 0.8.0 എന്നതിൽ, ഫാൽക്കോയുടെ പെരുമാറ്റം കസ്റ്റമൈസ് ചെയ്യുകയും എന്നാൽ സോഫ്റ്റ്വെയർ നവീകരണത്തിൻറെ ഭാഗമായി നിയമമാറ്റങ്ങളിലേക്കുള്ള ആക്സസ്സ് നിലനിർത്തുകയും ചെയ്യുന്നത് എളുപ്പമാക്കാനാണ് ഞങ്ങൾ ഈ ധാരണയെ ഔപചാരികമാക്കുന്നത്. തീർച്ചയായും, falco.yaml എന്നതിലെ rules_file ഓപ്ഷൻ മാറ്റിക്കൊണ്ട് നിങ്ങൾക്ക് വായിക്കേണ്ട ഫയലുകളുടെ കൂട്ടത്തെ എപ്പോഴും കസ്റ്റമൈസ് ചെയ്യാവുന്നതാണ്.

ഡീഫോൾട്ട് നിയമഫയലാണ് എപ്പോഴും ആദ്യം വായിക്കപ്പെടുന്നത്, അതിനെ തുടർന്നാണ് പ്രാദേശിക നിയമഫയൽ.

rpm/debian പാക്കേജുകൾ വഴി ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞ്, രണ്ട് നിയമഫയലുകളും, ഫാൽക്കോ ക്രമീകരണഫയലും, "config" ഫയലുകൾ എന്ന് ഫ്ലാഗ് ചെയ്യുന്നു, അതായത് നവീകരിച്ചിട്ടുണ്ടെങ്കിൽ, പാക്കേജ് അപ്ഗ്രേഡ്/അൺ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അവ ഓവർറൈഡ് ചെയ്യപ്പെടുന്നില്ല.

ഡീഫോൾട്ട് നിയമഫയൽ

ഡീഫോൾട്ട് ഫാൽക്കോ നിയമഫയൽ /etc/falco/falco_rules.yaml എന്നിടത്ത് ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു. വ്യത്യസ്ത സാഹചര്യങ്ങളിൽ മികച്ച കവറേജ് ലഭ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത മുൻകൂട്ടി നിർവചിച്ച ഒരു കൂട്ടം നിയമങ്ങൾ ഇത് ഉൾക്കൊള്ളുന്നു. ഈ നിയമഫയൽ നവീകരിക്കാതിരിക്കുകയും ഓരോ പുതിയ സോഫ്റ്റ്വെയർ വേർഷനുകൾ ഉപയോഗിച്ച് അവ പുനഃസ്ഥാപിക്കുകയും ആണ് ഉദ്ദേശം.

പ്രാദേശിക നിയമഫയൽ

പ്രാദേശിക ഫാൽക്കോ നിയമഫയൽ /etc/falco/falco_rules.local.yamlഎന്നിടത്ത് ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു. ചില കമൻറുകൾക്ക് പുറമെ, ഇത് ശൂന്യമാണ്. പ്രധാന നിയമഫയലിലേക്കുള്ള കൂട്ടിച്ചേർക്കലുകൾ/ഓവർറൈഡുകൾ/നവീകരണങ്ങൾ ഈ പ്രാദേശിക ഫയലിലേക്ക് കൂട്ടിച്ചേർത്തിരിക്കുന്നു എന്നതാണ് ഉദ്ദേശം. അത് ഓരോ പുതിയ സോഫ്റ്റ്വെയർ വേർഷൻ ഉപയോഗിച്ച് പുനഃസ്ഥാപിക്കപ്പെടുന്നതല്ല.